രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ആ​റു ദി​വ​സം ഓ​ടി​ല്ല
Sunday, December 4, 2022 12:45 AM IST
നി​ല​ന്പൂ​ർ: കൊ​ച്ചു​വേ​ളി​യി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ യാ​ർ​ഡി​ന്‍റെ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ നി​ല​ന്പൂ​രി​ൽ നി​ന്നു കൊ​ച്ചു​വേ​ളി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ് ആ​റു​ദി​വ​സം ഓ​ടി​ല്ല. 16350 നി​ല​ന്പൂ​ർ-​കൊ​ച്ചു​വേ​ളി രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സ്് ഡി​സം​ബ​ർ ആ​റി​ന് കാ​യം​കു​ളം വ​രെ സ​ർ​വീ​സ് ന​ട​ത്തും.

ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ 12 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​ണ​മാ​യും റ​ദ്ദ് ചെ​യ്തി​രി​ക്കു​ന്നു. ഡി​സം​ബ​ർ പ​ത്തി​നു നി​ല​ന്പൂ​രി​ൽ നി​ന്നു ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്ക് ഏ​ഴി​നു​ള്ള 06466 ഷൊ​ർ​ണൂ​ർ എ​ക്സ്പ്ര​സ് ഉ​ണ്ടാ​കി​ല്ല. ഷൊ​ർ​ണൂ​രി​ൽ നി​ന്നു ഒ​ന്പ​തി​നു നി​ല​ന്പൂ​രി​ലേ​ക്കു​ള്ള 06467 നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ് വ​ണ്ടി​യും ഉ​ണ്ടാ​കി​ല്ല.