അ​നു​സ്മ​ര​ണ​വും അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തി
Friday, December 9, 2022 12:11 AM IST
നി​ല​ന്പൂ​ർ: വി​എ​ഫ്എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​ര​വും ഓ​ഫീ​സ​ർ ക​മാ​ൻ​ഡ​റു​മാ​യി​രു​ന്ന സി. ​ജാ​ബി​റി​ന്‍റെ ആ​റാ​മ​ത് അ​നു​സ്മ​ര​ണ​വും പ്ര​ഥ​മ ജാ​ബി​ർ സോ​ക്ക​ർ അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തി.നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ല​യി​ലെ ബെ​സ്റ്റ് ഫു​ട്ബോ​ള​റാ​യ, സ​ന്തോ​ഷ് ട്രോ​ഫി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ അ​ടി​ച്ച നി​ല​ന്പൂ​രി​ന്‍റെ സ്വ​ന്തം ജെ​സി​ൻ, ജി​ല്ല​യി​ലെ ബെ​സ്റ്റ് വ​നി​താ ഫു​ട്ബോ​ള​ർ ദി​വ്യ കൃ​ഷ്ണ, ജി​ല്ലാ ബെ​സ്റ്റ് ജൂ​നി​യ​ർ ഫു​ട്ബോ​ള​ർ ന​ന്ദു കൃ​ഷ്ണ, ജി​ല്ലാ ബെ​സ്റ്റ് സ​ബ് ജൂ​നി​യ​ർ ഫു​ട്ബോ​ള​ർ റാ​ഷി​ദ് എ​ന്നി​വ​ർ​ക്കാ​ണ് പ്ര​ഥ​മ ജാ​ബി​ർ സോ​ക്ക​ർ അ​വാ​ർ​ഡ് ന​ൽ​കി​യ​ത്.