നിലന്പൂർ ലയണ്‍സ് ക്ലബ് നേത്രചികിത്സാ ക്യാന്പ് നടത്തി
1261286
Monday, January 23, 2023 12:46 AM IST
നിലന്പൂർ: നിലന്പൂർ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ കോയന്പത്തൂർ അരവിന്ദ് കണ്ണാശുപത്രി നടത്തുന്ന 28-ാമത് സൗജന്യ നേത്ര ചികിത്സാ ക്യാന്പിന്റെ ഉദ്ഘാടനം പി.വി. അബ്ദുൾ വഹാബ് എംപി നിർവഹിച്ചു.
നിലന്പൂർ താഴെചന്തക്കുന്ന് ഗവണ്മെന്റ് സ്കൂളിൽ നടന്ന ക്യാന്പ് രാവിലെ ഏഴര മുതൽ ഉച്ചക്കു 12.30 വരെ ഉണ്ടായിരുന്നു. ചടങ്ങിൽ നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ, സുരേഷ്കുമാർ, നഗരസഭാംഗം റെനീഷ് കുപ്പായി, ജിഎംഎൽപി സ്കൂൾ പ്രധാനാധ്യാപകൻ ജോസ്, സിസ്റ്റർ റോസ്, പ്രഭികുമാർ, ഷെരീഫ് ഇല്ലിക്കൽ എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്കുള്ള കണ്ണട വിതരണവും മറ്റു സേവനപ്രവർത്തനങ്ങളും ചടങ്ങിൽ നിർവഹിച്ചു. ചോക്കാട് ശാന്തിസദനത്തിലുള്ള അന്തേവാസികൾക്കു സൗജന്യ കണ്ണട വിതരണം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ സ്കറിയ ക്നാംതോപ്പിൽ നിർവഹിച്ചു. തിമിരത്തിനും മറ്റു ശസ്ത്രക്രിയകൾക്കും ഉള്ളവരെ ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തിൽ 23 ന് രാവിലെ കോയന്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്കു കൊണ്ടുപോകും.
ചികിത്സക്കുശേഷം 27 ന് അവരെ തിരികെ കൊണ്ടുവരും. ആശുപത്രിയിലേക്കുള്ള യാത്രാ ചെലവ്, താമസം, ഭക്ഷണം, ശസ്ത്രക്രിയ ചെലവ് എന്നിവ സൗജന്യമായിരിക്കും. ആവശ്യമുള്ളവർക്ക് ഇൻട്രാ ഓക്കുലാർ ലെൻസ് (ഐഒഎൽ) സൗജന്യമായി വച്ചുകൊടുക്കും.