കാ​മു​ക​നൊ​പ്പം ജീ​വി​ക്കാ​ൻ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി​ക്ക് ജാ​മ്യ​മി​ല്ല
Sunday, March 26, 2023 12:07 AM IST
മ​ഞ്ചേ​രി : ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. ബീ​ഹാ​ർ വൈ​ശാ​ലി ബാ​ക്രി​സു​ബ​യാ​ൻ സ്വ​ദേ​ശി​നി പൂ​നം ദേ​വി (30)യു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ജ​ഡ്ജി എ​സ്.​മു​ര​ളീ​കൃ​ഷ്ണ ത​ള്ളി​യ​ത്.

നാ​ട്ടി​ലു​ള്ള കാ​മു​ക​നു​മൊ​ത്ത് ജീ​വി​ക്കു​ന്ന​തി​ന് ഭ​ർ​ത്താ​വാ​യ സ​ഞ്ജീ​ത് പാ​സ്വാ (30)നെ ​കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വേ​ങ്ങ​ര യാ​റം​പ​ടി​യി​ലെ പി.​കെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു ദ​ന്പ​തി​മാ​ർ. ഈ ​സം​ഭ​വ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28ന് ​കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.