ഡിവൈഎഫ്ഐ പ്രതിഷേധിച്ചു
1576272
Wednesday, July 16, 2025 8:13 AM IST
പാതായ്ക്കര: പെരിന്തൽമണ്ണ വിദ്യാഭവൻ സ്കൂളിൽ വിദ്യാർഥികളെ കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പെരിന്തൽമണ്ണ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.പി. അനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ഷാഹിദ് അധ്യക്ഷത വഹിച്ചു.
ഇത്തരം പരിപാടികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കരുതെന്നും ഈ പരിപാടി സംഘടിപ്പിച്ചവർക്കെതിരേ കർശനമായ നിയമ, അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി ഇ. ഷിജിൽ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ. ഹരിമോൻ നന്ദിയും പറഞ്ഞു.