മഞ്ചേരി ജനറൽ ആശുപത്രി: ലീഗ് പ്രക്ഷോഭത്തിലേക്ക്
1575982
Tuesday, July 15, 2025 8:06 AM IST
മഞ്ചേരി: മഞ്ചേരി ജനറൽ ആശുപത്രി താനൂരിലേക്ക് മാറ്റുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി. ജില്ലയിൽ ജനസംഖ്യാനുപാതികമായും രോഗികളുടെ എണ്ണം അനുസരിച്ചും ആരോഗ്യ സ്ഥാപനങ്ങളും ഡോക്ടർമാരെയും മറ്റു സ്റ്റാഫിനെയും നിയമിക്കണം.
ദിനംപ്രതി ആയിരങ്ങൾ ചികിത്സ തേടുന്ന മഞ്ചേരി ജനറൽ ആശുപത്രിക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകാതെയും മഞ്ചേരി മെഡിക്കൽ കോളജിന്റെ സമഗ്ര വികസനത്തിന് മഞ്ചേരി എംഎൽഎയുടെയും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാർട്ടി നേതാക്കളും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയും സർക്കാരിന് നൽകിയ റിപ്പോർട്ടുകൾ പരിഗണിക്കാതെ ജനറൽ ആശുപത്രി മാറ്റാൻ ശ്രമിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് യോഗം മുന്നറിയിപ്പു നൽകി.
പ്രസിഡന്റ് കണ്ണിയൻ അബൂബക്കർ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി.എച്ച്. ഷമീം റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.പി. മുഹമ്മദ്, എ.പി. മജീദ്, കെ. ഉസ്മാൻ, എൻ.കെ. ഹംസ, നിസാർ, ആഷിക് പയ്യനാട്, ഗഫൂർ പട്ടിക്കാട്, മൂസക്കുട്ടി കിഴാറ്റൂർ, ആസ്യ പാണ്ടിക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.