ഉന്നത വിജയികളെയും വടംവലി ജേതാക്കളെയും അനുമോദിച്ചു
1575276
Sunday, July 13, 2025 5:57 AM IST
മലപ്പുറം: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാധ്യമ പ്രവർത്തകരുടെ മക്കളെയും സംസ്ഥാന ജേണലിസ്റ്റ് വടംവലി മത്സരത്തിൽ ചാന്പ്യൻമാരായ പ്രസ് ക്ലബ് ടീമിനെയും മലപ്പുറം പ്രസ് ക്ലബ് അനുമോദിച്ചു.
ചടങ്ങ് ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള കാഷ് വാർഡ് നഗരസഭാ ചെയർമാൻ മുജീബ് കാടേരി വിതരണം ചെയ്തു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാതിഥിയായിരുന്നു. മലപ്പുറം പ്രസ് ക്ലബ് പ്രസിഡന്റ് എസ്. മഹേഷ്കുമാർ അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ് സെക്രട്ടറി വി.പി.നിസാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. അജയകുമാർ, സമീർ കല്ലായി, സി.പ്രജോഷ്കുമാർ, പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് ഗീതു തന്പി, ജോയിന്റ് സെക്രട്ടറി പി.പി.അഫ്താബ്, ഭാരവാഹികളായ കെ.ബി. സതീഷ്കുമാർ, നസീബ് കാരാട്ടിൽ, ട്രഷറർ പി.എ.അബ്ദുൾ ഹയ്യ് എന്നിവർ പ്രസംഗിച്ചു.