നിലന്പൂരിൽ കുടുംബശ്രീ വാർഷികാഘോഷം
1575094
Saturday, July 12, 2025 5:26 AM IST
നിലന്പൂർ: നഗരസഭാ കുടുംബശ്രീയുടെ 27-ാമത് വാർഷികം ഒസികെ ഓഡിറ്റോറിയത്തിൽ നടത്തി. ചെയർമാൻ മാട്ടുമ്മൽ സലീം പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സണ്‍ വി. വസന്ത അധ്യക്ഷത വഹിച്ചു. മോഡൽ സിഡിഎസ് വാർഷിക കർമപദ്ധതി (എഎപി) ഡോക്യൂമെന്റഷൻ പ്രകാശനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ യു.കെ. ബിന്ദു നിർവഹിച്ചു.
80 വയസിന് മുകളിലുള്ള കുടുംബശ്രീ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. മികച്ച എഡിഎസായി കല്ലേന്പാടം എഡിഎസിനെയും മികച്ച അയൽക്കൂട്ടമായി വീട്ടിക്കുത്ത് ഐശ്വര്യ അയൽക്കൂട്ടത്തെയും മികച്ച സംരംഭകയായി അരുവാക്കോട് വിജയകുമാരിയെയും ആദരിച്ചു.
പി.എം. ബഷീർ, കക്കാടൻ റഹീം, സ്കറിയ കിനാതോപ്പിൽ, ഷൈജി, ഇസ്മായിൽ എരഞ്ഞിക്കൽ, കൗണ്‍സിലർമാർ, കെ. വിനോദ്, സിനി സുന്ദരൻ എന്നിവർ പ്രസംഗിച്ചു. നിലന്പൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സലീം, എൻയുഎൽഎം സിറ്റിമിഷൻ മാനേജർ പി. ശ്രീയേഷ്, നിലന്പൂർ ട്രൈബൽ സ്പെഷൽ പ്രൊജക്ട്് കോ ഓർഡിനേറ്റർ ഷാനു, ബ്ലോക്ക് കോ ഓർഡിനേറ്റർമാരായ ശരണ്യ, നിഷാദ്, അക്കൗണ്ടന്റ് ടി.പി. സജ്ന തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയിൽ അയൽക്കൂട്ട അംഗങ്ങളും ബാലസഭ കുട്ടികളും കലാപരിപാടികൾ അവതരിപ്പിച്ചു.