മഞ്ഞപ്പിത്തം ബാധിച്ച് എട്ടുവയസുകാരൻ മരിച്ചു
1574902
Friday, July 11, 2025 10:12 PM IST
എടവണ്ണ: മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ഒതായി പടിഞ്ഞാറെ ചാത്തല്ലൂർ കല്ലേച്ചിയിലെ എടപ്പരുത്തി വിജീഷ് - ജിംഷി മലയമ്മ ദന്പതിമാരുടെ മകൻ അമൽ കൃഷ്ണ (പാച്ചു-എട്ട്) യാണ് മരിച്ചത്.
മുക്കം പുള്ളനൂർ ന്യൂ ജിഎൽപി സ്കൂൾ മൂന്നാംക്ലാസ് വിദ്യാർഥിയാണ്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് നാട്ടുകാർ മുൻകൈയെടുത്ത് തയാറെടുപ്പുകൾ പൂർത്തീകരിച്ച് വരുന്പോഴാണ് അമൽ കൃഷ്ണ മരിച്ചത്. സഹോദരങ്ങൾ: അജയ് കൃഷ്ണ, അലംകൃത.