ഓട്ടോറിക്ഷക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ
1574901
Friday, July 11, 2025 10:12 PM IST
എരമംഗലം :പുത്തൻപള്ളിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോറിക്ഷക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെളിയംകോട് തണ്ണിത്തുറ സ്വദേശി വലിയകത്ത് നൗഷാദി (55)നെയാണ് ഓട്ടോറിക്ഷക്കകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
പുത്തൻപള്ളി ജാറത്തിനടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് ഇന്നലെ രാവിലെ ഒന്പത് മണിയോടെയാണ് സംഭവം. പെരുന്പടപ്പ് പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുത്തു.