മരം മുറിക്കുന്നതിനിടെ പരിക്കേറ്റയാൾ മരിച്ചു
1574900
Friday, July 11, 2025 10:12 PM IST
എടക്കര: മരം മുറിക്കുന്നതിനിടെ കൊന്പ് ദേഹത്ത് വീണ് പരിക്കേറ്റയാൾ മരിച്ചു. മൂത്തേടം കൽക്കുളം പൊട്ടിപൊയിൽ വേലായുധൻ (49) ആണ് മരിച്ചത്. ജൂണ്‍ 27 ന് കൽക്കുളത്ത് മരം മുറിക്കുന്നതിനിടെയാണ് സംഭവം.
പരിക്കേറ്റ് നിലന്പൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളജ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് സംസ്കാരം നടത്തി. ഭാര്യ: തങ്ക. മക്കൾ: മഹേഷ്ണു, വിസ്മയ, ഉണ്ണിമായ. മരുമകൻ: വിജീഷ്.