ഡ്രൈനേജിൽ വീണ് കാഴ്ചപരിമിതിയുള്ള യുവാവിന് പരിക്ക്
1575089
Saturday, July 12, 2025 5:26 AM IST
മഞ്ചേരി: കച്ചേരിപ്പടിയിൽ ഡ്രൈനേജിലേക്ക് വീണ് കാഴ്ചപരിമിതിയുള്ള യുവാവിന് പരിക്കേറ്റു. കുറ്റിപ്പുറം തവനൂർ ആയിങ്കലം സ്വദേശി പുല്ലാട്ടിൽ ഷഹീർ (42)ആണ് ഡ്രൈനേജിലേക്ക് വീണത്. ഇന്നലെ വൈകിട്ടാണ് സംഭവം.
സ്റ്റാൻഡിൽ ബസ് ഇറങ്ങുന്നതിനിടെ ഡ്രൈനേജിലേക്ക് വീഴുകയായിരുന്നു. ഇതോടെ സ്റ്റാൻഡിൽ തന്നെ പ്രവർത്തിക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി പുറത്തെത്തിച്ച് സ്റ്റേഷനിലേക്ക് മാറ്റി. വെള്ളത്തിൽ വീണ് വസ്ത്രങ്ങളിൽ ചെളി ആയതോടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ജെന്റ്സ് ഷോപ്പ് ഉടമ സൗജന്യമായി പാന്റ്്സും ഷർട്ടും നൽകി.
സ്റ്റേഷനിൽ നിന്ന് വസ്ത്രം മാറി അദ്ദേഹത്തെ തിരിച്ച് നാട്ടിലേക്ക് ബസ് കയറ്റിവിട്ടു. സ്റ്റാൻഡിൽ നിന്ന് ബസ് പുറത്തേക്ക് പോകുന്ന ഈ ഭാഗത്ത് ഡ്രൈനേജിന് കൈവരി ഇല്ലാത്തത് അപകടത്തിന് കാരണമാകുന്നുണ്ട്. സമാനമായ രീതിയിൽ നേരത്തെയും അപകടങ്ങൾ സംഭവിച്ചിരുന്നു.