സ്കൂട്ടറിന് കുറുകെ പുലി ചാടിയെന്ന് യാത്രക്കാരൻ
1575095
Saturday, July 12, 2025 5:27 AM IST
എടക്കര: പൂക്കോട്ടുമണ്ണയിൽ സ്കൂട്ടറിന് കുറുകെ ചാടിയ പുലിയെ കണ്ട് യാത്രക്കാരൻ ഭയന്നു. പൂക്കോട്ടുമണ്ണ കുരീക്കൽ ബേബിയാണ് കുരിശിന്റെ ഭാഗത്തു വച്ച് രാത്രി എട്ടോകാലോടെയാണ് പുലിയെ കണ്ടത്. ഇയാളുടെ സ്കൂട്ടറിന് മുന്നിലൂടെ പുലി റോഡിന് കുറുകെ ചാടിയതായാണ് ഇയാൾ പറയുന്നത്.
പുലിയുടേതിന് സാമ്യമുള്ളതും അധികം ഉയരമില്ലാത്തതുമായ ജീവിയെയാണ് കണ്ടത്. നല്ലംതണ്ണിയിലും ചൂരക്കണ്ടിയിലും കഴിഞ്ഞ ദിവസങ്ങളിൽ പുലിയെ പലരും കണ്ടിരുന്നു. വള്ളുവശേരി വനം ബീറ്റിലെ ഉദ്യോഗസ്ഥർ സ്ഥലത്തത്തെി പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ വള്ളിപ്പുലിയാകാം ജനങ്ങൾ കണ്ടതെന്ന നിഗമനത്തിലാണ് വനം ഉദ്യോഗസ്ഥർ.