പെരിന്തൽമണ്ണ മാർക്കറ്റിലേക്കുള്ള വഴിയിൽ ചെളി നിറഞ്ഞു
1575090
Saturday, July 12, 2025 5:26 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഇൻഡോർ മാർക്കറ്റിന്റെ മുൻഭാഗം ചെളി നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതിനാൽ മാർക്കറ്റിലേക്ക് ആളുകൾക്ക് വരാൻ കഴിയുന്നില്ല. ബദൽ സംവിധാനമായി ഇവിടെ ക്വാറി വേസ്റ്റ് ഇട്ട് സഞ്ചാരയോഗ്യമാക്കണമെന്ന് പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ബൈപ്പാസ് ജംഗ്ഷനിലും ടൗണിലെ പല റോഡുകളിലും കുഴികൾ കാരണം വെള്ളക്കെട്ടായി കിടക്കുകയാണ്. അഴുക്കുചാലുകൾ കുറ്റമറ്റതാക്കി വെള്ളക്കെട്ട് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവർക്ക് നിവേദനം നൽകി. പ്രസിഡന്റ് പി.ടി.എസ്. മൂസു അധ്യക്ഷതവഹിച്ചു. സെക്രട്ടറി സി.പി. മുഹമ്മദ് ഇക്ബാൽ, ലത്തീഫ് ടാലന്റ്്, യൂസഫ് രാമപുരം, വാര്യർദാസ്, പി.പി. സൈതലവി, ഓമർ ഷെരീഫ്, കാജാമുഹയുദ്ദീൻ, ഇബ്രാഹിം കാരയിൽ, ജമീല ഇസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.