നിപ: കേന്ദ്രസംഘം ആശുപത്രി സന്ദർശിച്ചു
1575285
Sunday, July 13, 2025 6:04 AM IST
മഞ്ചേരി: നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ചു. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ശാസ്ത്രജ്ഞരും ഒഫീഷ്യൽസുമായ ഡോ. റിമ, ഡോ. സാക്കിബ് അക്തർ,ഡോ.സുനിൽ കുമാർ, ഡോ. കഞ്ചൻ എന്നിവരടങ്ങുന്ന സംഘമാണ് ആശുപത്രിയിലെത്തിയത്.
മെഡിക്കൽ കോളജ് വൈറോളജി ലാബ്, ഐസൊലേഷൻ എന്നിവ സംഘം സന്ദർശിച്ചു. നിപ സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും രോഗം മാറി വീട്ടിലേക്ക് മടങ്ങിയ രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ സംഘം ആശുപത്രിയിൽ സജീകരിച്ചിട്ടുള്ള നിപ ഐസൊലേഷൻ വാർഡും പരിശോധിച്ചു.