കുടുംബശ്രീ ഐഎസ്ഒ നിലവാരത്തിലേക്ക്
1575272
Sunday, July 13, 2025 5:57 AM IST
പെരിന്തൽമണ്ണ :കുടുംബശ്രീ സിഡിഎസുകളെ ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് മുന്നോടിയായുള്ള ജില്ലാതല ഡോക്യുമെന്േറഷൻ പരിശീലനം പെരിന്തൽമണ്ണ നഗരസഭ കോണ്‍ഫറൻസ് ഹാളിൽ നടത്തി. കുടുംബശ്രീയും കിലയും (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) ചേർന്ന് സംഘടിപ്പിച്ച പരിശീലനം നഗരസഭ ചെയർപേഴ്സണ്‍ പി.ഷാജി ഉദ്ഘാടനം ചെയ്തു.
സിഡിഎസുകളിൽ ഡോക്യുമെന്േറഷൻ ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട മാർഗരേഖകൾ, ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങളും എസ്ഒപി (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ) സംബന്ധിച്ചും സെമിനാറിൽ പരിശീലനം നൽകി.
നിലവിൽ ജില്ലയിൽ 58 ഗ്രാമസിഡിഎസുകളെയും രണ്ട് നഗര സിഡിഎസുകളെയുമാണ് ഐഎസ്ഒ നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തെരഞ്ഞെടുത്ത സിഡിഎസുകളിലെ ചെയർപേഴ്സണ്‍മാർക്കും അക്കൗണ്ടന്റ്മാർക്കും ബിസിമാർക്കുമാണ് ഡോക്യുമെന്േറഷൻ പരിശീലനം നൽകിയത്.
കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ സിഡിഎസ് ചെയർപേഴ്സണ്‍ പി.കെ. സീനത്ത്, കുടുംബശ്രീ ഐബിസിബി ജില്ലാ പ്രോഗ്രാം മാനേജർ വി.എസ്. റിജേഷ് എന്നവർ പ്രസംഗിച്ചു. കില സീനിയർ പ്രോഗ്രാം മാനേജർ താജുദ്ദീൻ ക്ലാസ് നയിച്ചു.