മ​ഞ്ചേ​രി : മ​ഞ്ചേ​രി ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ താ​നൂ​രി​ലേ​ക്കു പ​റി​ച്ചു​ന​ടാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ലി​നെ​യും ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ സൂ​പ്ര​ണ്ടി​നെ​യും വ​ഴി​യി​ൽ ത​ട​ഞ്ഞ് മ​ഞ്ചേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി.

ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലും മെ​ഡി​ക്ക​ൽ കോ​ള​ജും മ​ഞ്ചേ​രി​യി​ൽ ത​ന്നെ സു​ര​ക്ഷി​ത​മാ​യി പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത പ​ക്ഷം ഉ​ദ്യോ​ഗ​സ്ഥ​രെ വ​ഴി​യി​ലി​റ​ങ്ങി ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ​മ​ര​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ മ​ഞ്ചേ​രി​ക്ക് ന​ഷ്ട​മാ​കി​ല്ലെ​ന്നും നാ​ളെ ചേ​രു​ന്ന ഓ​ണ്‍​ലൈ​ൻ മീ​റ്റിം​ഗി​ൽ മ​ഞ്ചേ​രി​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്ന ഉ​റ​പ്പി​ലു​മാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പ്ര​തി​ഷേ​ധ​ത്തി​ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ൽ, അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ് പ​ട്ട​ർ​കു​ളം, അ​സീ​ബ് ന​റു​ക​ര, രോ​ഹി​ത് പ​യ്യ​നാ​ട്, ആ​ഷി​ക് ന​റു​ക​ര, പി.​കെ. നി​ധീ​ഷ്, ഫ​ജ​റു​ൽ ഹ​ഖ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.