നിക്ഷേപ തട്ടിപ്പ്: പരാതികളുമായി കൂടുതൽ പേർ രംഗത്ത്
1575275
Sunday, July 13, 2025 5:57 AM IST
എടക്കര: നെടുന്പറന്പിൽ നിധി ലിമിറ്റഡ് ആൻഡ് നെട്സ്റ്റാർ നിക്ഷേപ തട്ടിപ്പ് കൂടുതൽ പേർ പരാതികളുമായി രംഗത്ത്. പൂക്കോട്ടുംപാടം സ്വദേശി സുനിൽ ചുങ്കത്തറ, എടമല കൊച്ചുതറയിൽ കുഞ്ഞുമോൻ, കവളമുക്കട്ട ആന്റണിക്കാട് അനിത റെജി എന്നിവരാണ് എടക്കര പോലീസ് സ്റ്റേഷനിൽ ഇന്നലെ പരാതിയുമായെത്തിയത്.
നിക്ഷേപ തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ നെടുന്പറന്പിൽ നിധി ലിമിറ്റഡ് ചുങ്കത്തറ ബ്രാഞ്ച് മാനേജർ മാത്യു എന്ന മോഹനനൊപ്പം എടക്കരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന സുനിലിന് നാല്് ലക്ഷം രൂപയും മാത്യുവിന്റെ സഹോദരന്റെ മകളായ അനിത റെജിക്ക് പതിനേഴ് ലക്ഷവും കൊച്ചുതറയിൽ കുഞ്ഞുമോന് എട്ട് ലക്ഷം രൂപയുമാണ് നഷ്ടമായത്.
മൂന്ന് പരാതികളിലായി 29 ലക്ഷം രൂപയുടെ തട്ടിപ്പുകൂടി ഇന്നലെ പുറത്ത് വന്നു. കിഞ്ഞ ദിവസം അറസ്റ്റിലായ മാത്യുവിന്റെ പരിചയത്തിലും പ്രേരണയിലും പണം നിക്ഷേപിക്കപ്പെട്ടവരാണ് ഇവരെല്ലാം. പള്ളിക്കുത്ത് കാവുങ്ങൽ വർഗീസ് എന്നയാളുടെ പരാതിയിലാണ് മാത്യു അറസ്റ്റിലായത്. 51,20,000 രൂപയാണ് വർഗീസിന് നഷ്ടപ്പെട്ടത്.