ഡി സാറ്റ് നവാഗതരെ സ്വാഗതം ചെയ്തു
1575281
Sunday, July 13, 2025 6:04 AM IST
നിലന്പൂർ: ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി നിലന്പൂരിൽ 2025-26 അധ്യായ വർഷത്തിന്റെ ഉദ്ഘാടനം നടത്തി. ഡി ബഡ്സ് 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു.
മാനേജർ ഫാ. ജെയിംസ് കോക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കലാലയ ജീവിതം പ്രകാശമാനമാകണം എന്നതിന്റെ പ്രതീകമായി ഡി സാറ്റ് പ്രിൻസിപ്പൽ ഫാ. ഡെയ്സണ്‍ വെട്ടിയാടൻ ദീപം കുട്ടികൾക്ക് പകർന്നു നൽകി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നാലുവർഷ ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ച് കരിയർ ഗൈഡ് ഡോ. ജയഫറലി അലീജെത്ത് ഓറിയന്േറഷൻ ക്ലാസ് നടത്തി. പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.എ. അജീഷ്, സി.വി. പ്രജിത്ത്, ബിനീഷ് ജോണ്‍ എന്നിവർ പ്രസംഗിച്ചു.