മന്ത്രി വീണാജോർജ് രാജിവയ്ക്കണം: സന്ദീപ് വാര്യർ
1575280
Sunday, July 13, 2025 5:57 AM IST
പെരിന്തൽമണ്ണ: ആരോഗ്യമന്ത്രി വീണാജോർജ് രാജിവച്ച് പഴയ ജോലിയായ ചാനലിൽ വാർത്ത വായിക്കാൻ തിരിച്ചുപോകണമെന്ന് കെപിസിസി വക്താവ് സന്ദീപ് വര്യർ.
കേരളത്തിലെ രോഗികൾക്ക് ഒരു പാരസെറ്റാമോൾ വാങ്ങി നൽകാതെയാണ് പിണറായി വിജയൻ അമേരിക്കയിലേക്ക് ചികിത്സക്ക് പോയതെന്നും ജനങ്ങളോട് യാതൊരു പ്രതിബദ്ധതയില്ലാത്ത സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണ കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടം ചെയ്യുകയായിരുന്നു സന്ദീപ് വാര്യർ.
പെരിന്തൽമണ്ണ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അറഞ്ഞിക്കൽ ആനന്ദൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സി.കെ.ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി ശശീന്ദ്രൻ മങ്കട, കെപിസിസി മെംബർ ബെന്നി തോമസ്, മുൻ മെംബർ ഫസൽ മുഹമ്മദ്, ഡിസിസി അംഗങ്ങളായ കെ.എസ്. അനീഷ്, അജിത്ത് മേലാറ്റൂർ,
പി.ടി. മോഹൻദാസ്, ഐഎൻടിയുസി യൂത്ത് വിഭാഗം ജില്ലാ പ്രസിഡന്റ് ടി.കെ. സദക്ക, മഹിളാ കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷറിന ഇഖ്ബാൽ, ബ്ലോക്ക് പ്രസിഡന്റ് ഭാരതി, ദളിത് കോണ്ഗ്രസ് ജില്ലാ സെക്രട്ടറി ദിനേഷ് മണ്ണാർമല, യൂത്ത് കോണ്ഗ്രസ് പ്രസിഡന്റ് ഷഫീഖ് ചക്കാലി തുടങ്ങിയവർ പ്രസംഗിച്ചു.