ദളിത് കോണ്ഗ്രസ് "മുന്നൊരുക്കം’പരിപാടി നടത്തി
1575984
Tuesday, July 15, 2025 8:06 AM IST
അങ്ങാടിപ്പുറം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദളിത് കോണ്ഗ്രസ് അങ്ങാടിപ്പുറം ബ്ലോക്ക് സംഘടിപ്പിച്ച "മുന്നൊരുക്കം’ പരിപാടി ജില്ലാ പ്രസിഡന്റ് കെ.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കേശവദാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ കോണ്ഗ്രസ് എക്സിക്യൂട്ടീവ് അംഗം കെ.എസ്. അനീഷ് മുഖ്യപ്രഭാഷണം നടത്തി. ദളിത് കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ദിനേശ് മണ്ണാർമല, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് കെ.ടി. ജബ്ബാർ, മഹിളാ കോണ്ഗ്രസ് ജില്ലാ സെക്രട്ടറി കെ.ടി. ഗീത, സേവാദൾ വനിതാ വിഭാഗം ജില്ലാ പ്രസിഡന്റ് സിബി, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് മാത്യു, യുഡിഎഫ് ചെയർമാൻ മുസ്തഫ, യൂത്ത് കെയർ പ്രസിഡന്റ് ഫൈസൽ വലന്പൂർ, മണ്ഡലം ദളിത് കോണ്ഗ്രസ് പ്രസിഡന്റ് മുകേഷ് നന്നന്പ്ര, ബാലൻ വലന്പൂർ എന്നിവർ പ്രസംഗിച്ചു.