വിജയോത്സവം സംഘടിപ്പിച്ചു
1575659
Monday, July 14, 2025 5:59 AM IST
എടക്കര: മണിമൂളി ക്രിസ്തുരാജാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ച്ചയായ നൂറ് ശതമാനം വിജയങ്ങള്‍ക്ക് നേതൃത്വം വഹിച്ച മുന്‍ ഹെഡ്മാസ്റ്റര് എ.ടി. ഷാജി പ്രതിഭകള്‍ക്ക് മെമന്റോ നല്കി.
മത്സരപ്പരീക്ഷയില്‍ സംസ്ഥാനത്ത് ഒന്നാം സ്ഥാനം നേടിയ ആല്ബിന് ജോണ്സണ് സ്കൂളിന്റെ പ്രത്യേക സമ്മാനം ഏറ്റുവാങ്ങി. എല്‍എസ്എസ്, യുഎസ്എസ്, എന്‍എംഎംഎസ് സ്കോളര്‍ഷിപ്പ് പരീക്ഷാ വിജയികളെയും രാജ്യപുരസ്കാര്‍ വിജയികളെയും യോഗത്തില്‍ അനുമോദിച്ചു. പിടിഎ പ്രസിഡന്റ് ജൂഡി തോമസ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന് സജി ആന്റണി, വാര്‍ഡ് മെമ്പര്‍ പി.പി. ഷിയാജ്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ആന്റോ വി. തോമസ്, സികെഎല്പി പ്രധാനാധ്യാപിക ടാജ് വി. തോമസ്, മുന്‍ സ്കൗട്ട് മാസ്റ്റര്‍ ജോര്‍ജ് കുട്ടി, അധ്യാപിക ജെസി ജേക്കബ്, വിജയഭേരി കോഓർഡിനേറ്റര്‍ ഷൈനി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.