‘മഞ്ചേരി മെഡിക്കൽ കോളജിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണം’
1575654
Monday, July 14, 2025 5:59 AM IST
മഞ്ചേരി: ആയിരക്കണക്കിന് രോഗികളുടെ ആശ്രയമായ മഞ്ചേരി മെഡിക്കൽ കോളജിന്റെ ഇന്നത്തെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നും മെഡിക്കൽ കോളജ് വന്നതോടെ നഷ്ടപ്പെട്ട മഞ്ചേരിയിലെ ജനറൽ ആശുപത്രി പുനഃസ്ഥാപിക്കണമെന്നും ആശുപത്രി കോമ്പൗണ്ടിലെ ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങൾ പുതുക്കിപ്പണിത് ആശുപത്രിയുടെ സൗകര്യം വർധിപ്പിക്കണമെന്നും എൻസിപിഎസ് മഞ്ചേരി നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
എൻസിപിഎസ് ജില്ലാ പ്രസിഡന്റ് കെ.പി. രാമനാഥൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദലി ശിഹാബ് അധ്യക്ഷത വഹിച്ചു. കെ.ടി. മുജീബ്, മുഹമ്മദ് ഹാരീസ് ബാബു, ടി.സി. നാടി, ഷാജി മഞ്ചേരി, സുമേഷ് വെട്ടേക്കോട് എന്നിവർ പ്രസംഗിച്ചു.