നിപ്പ മരണം: നാലുപേർ ക്വാറന്റൈനിൽ പ്രവേശിച്ചു
1575635
Monday, July 14, 2025 5:18 AM IST
പെരിന്തൽമണ്ണ: മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത മണ്ണാർക്കാട് സ്വദേശിയായ അമ്പത് വയസുകാരൻ നിപ്പ ബാധിച്ച് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ മരിച്ച സാഹചര്യത്തിൽ ആശുപത്രിയിലെ നാലുപേർ ക്വാറന്റൈനിൽ പ്രവേശിച്ചു.
എമർജൻസി ഫിസിഷ്യൻ, അറ്റൻഡർ, നഴ്സ്, ജനറൽ സൂപ്പർവൈസർ എന്നിവരെയാണ് ക്വാറന്റൈനിൽ പ്രവേശിപ്പിച്ചത്. നിപ്പ ലക്ഷണങ്ങളുമായി സാമ്യം തോന്നിയതിനാൽചികിത്സിച്ച ഡോക്ടർമാർ പ്രത്യേകം സജ്ജീകരിച്ച ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഐസൊലേറ്റ് ചെയ്താണ് രോഗിയെ കൈകാര്യം ചെയ്തത്.
മണ്ണാർക്കാട് ചങ്ങലേരി സ്വദേശിയായ 50 വയസുകാരനെ വെള്ളിയാഴ്ചയാണ് പനിയും ശ്വാസ തടസവുമായി മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.