കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു
1575663
Monday, July 14, 2025 6:02 AM IST
ചങ്ങരംകുളം: ബിജെപി ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കേരളത്തിലെ ആരോഗ്യമേഖലയുടെ തകര്‍ച്ചയില്‍ ബിജെപി സംസ്ഥാന വ്യാപകയായി നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ബിജെപി ആലംകോട് പഞ്ചായത്ത് കമ്മിയുടെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ മാർച്ച് സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് അനീഷ് മൂക്കുതല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.വിപിന്‍ കോക്കൂര്‍ അധ്യക്ഷത വഹിച്ചു. റിനില്‍ കാളാച്ചാല്‍, കൃഷ്ണന് പാവിട്ടപ്പുറം, ബിജു മാന്തടം, ബിപിന്‍ മുല്ലക്കല്‍,വി. ലക്ഷ്മണന്, മണി പന്താവൂര്‍, രാജീവ് പെരുമുക്ക് എന്നിവര്‍ സംസാരിച്ചു.