മ​ങ്ക​ട: ക​ർ​ക്ക​ട​കം അ​ങ്ങാ​ടി​യി​ൽ നാ​യ കു​റു​കെ ചാ​ടി ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. വെ​ള്ളി​ല സ്വ​ദേ​ശി ക​ടൂ​ക്കു​ന്ന​ൻ നൗ​ഫ​ൽ (43) ആ​ണ് മ​രി​ച്ച​ത്. നാ​ട്ടു​കാ​ർ ഉ​ട​നെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്നും മ​ങ്ക​ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ച​ക്ര​ത്തി​ൽ നാ​യ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. പി​താ​വ്: പ​രേ​ത​നാ​യ അ​ബ്ദു​റ​ഹ്മാ​ൻ (കു​ഞ്ഞു). മാ​താ​വ്: ഉ​മ്മു​സ​ൽ​മ. ഭാ​ര്യ: മും​താ​സ് അ​വു​ല​ൻ (ചോ​ഴി​പ്പ​ടി). മ​ക്ക​ൾ: മു​സ്ത​ഫ, നി​ഹാ​ൽ. യു​കെ പ​ടി ജു​മാ​മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​നി​ൽ ക​ബ​റ​ട​ക്കം ന​ട​ത്തി.