അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു
1575664
Monday, July 14, 2025 6:02 AM IST
പെരിന്തൽമണ്ണ: കെഎടിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായ അലിഫ് വിംഗിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 163 ഉപജില്ലകളിലും അലിഫ് അറബിക് ടാലന്റ് ടെസ്റ്റും ഭാഷാസമര അനുസ്മരണവും സംഘടിപ്പിച്ചു. പെരിന്തൽമണ്ണ ഉപജില്ലാ മത്സരം കെഎംഎംയുപി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അസീസ് പട്ടിക്കാട് ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് സി.എച്ച്. അബ്ദുൽ ഷമീർ അധ്യക്ഷത വഹിച്ചു.നഗരസഭാ കൗൺസിലർ പത്തത്ത് ജാഫർ സമ്മാനവിതരണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അഗം ഹുസൈൻ പാറൽ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ സീനിയർ വൈസ് പ്രസിഡന്റ് പി.കെ. സിയാദ്,സ്കൂൾ മാനേജർ സക്കീർഹുസൈൻ, മുസ്തഫ വളപുരം,അൻവർ ഷവീം തങ്ങൾ, പി.പി. സക്കീർ ഹുസൈൻ, കെ. മുഹമ്മദ് അഷ്റഫ്, കെ.വി. മുഹമ്മദലി, വി. അനീസ്ബാബു, ഉപജില്ലാ സെക്രട്ടറി പി. മുഹ്സിൻ അഹമ്മദ്, ട്രഷറർ എം. നൗഫൽ നസീർ എന്നിവർ പ്രസംഗിച്ചു.