"നിറവ് ’ ഏഴാം വാർഷികം ആഘോഷിച്ചു
1575990
Tuesday, July 15, 2025 8:06 AM IST
എടക്കര: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ തലവൻ കർദിനാൾ ക്ലീമീസ് കാത്തോലിക്ക ബാവയുടെ ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് ആരംഭിച്ച സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ "നിറവി'ന്റെ ഏഴാം വാർഷികം ചുങ്കത്തറയിൽ നടന്നു. മൂത്തേടം ഫാത്തിമ ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പൽ ഫാ. ഡോ. ലാസർ പുത്തൻകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.
നിറവ് ചെയർമാൻ ഫാ. റോയി വലിയപറന്പിൽ അധ്യക്ഷത വഹിച്ചു. ഫാ. ഏബ്രഹാം പതാക്കൽ, വി.പി.മത്തായി, ബാബു തയ്യിൽപീടിക, സാബു പൊൻമേലിൽ, ടി.ജി. രാജു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ ഏഴ് വർഷമയി നിലന്പൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലും ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിലും നിറവിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.