റോഡ് തകർച്ചയ്ക്കെതിരേ സിപിഎം സമരയാത്ര നടത്തി
1575981
Tuesday, July 15, 2025 8:06 AM IST
എടക്കര: റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് സിപിഎം പഞ്ചായത്ത് ഓഫീസിലേക്ക് സമര യാത്ര നടത്തി. മൂത്തേടം പഞ്ചായത്തിലെ പാലാങ്കര കല്ലന്തോട്മുക്ക് കാരപ്പുറം റോഡ് തകർച്ചയിൽ പ്രതിഷേധിച്ചായിരുന്നു സമരയാത്ര. സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. പനോലൻ ബഷീർ അധ്യക്ഷത വഹിച്ചു.
തകർന്ന റോഡിലെ ചീരപ്പാടം, വട്ടപ്പാടം, വെള്ളാരമുണ്ട, ചോളമുണ്ട, കുരിശുപടി എന്നിവിടങ്ങളിലെ സ്വീകരണശേഷം കാരപ്പുറത്ത് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഒപ്പ് ശേഖരണവും നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചു. പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം ഏരിയ കമ്മിറ്റി അംഗം എ.ടി. റെജി ഉദ്ഘാടനം ചെയ്തു.
സി.എ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗം വി.കെ. ഷാനവാസ്, ലോക്കൽ സെക്രട്ടറി എ.പി. അനിൽ, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ജെ.എം. ഷെബീബ്, സി.കെ. ബിൻഷാദ് എന്നിവർ പ്രസംഗിച്ചു.