മക്കരപ്പറന്പിൽ വവ്വാലുകളുടെ ശല്യം രൂക്ഷം
1575989
Tuesday, July 15, 2025 8:06 AM IST
മക്കരപ്പറന്പ്: നിപ്പ വൈറസിന്റെ വാഹകരായി കരുതുന്ന വവ്വാലുകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. മക്കരപ്പറന്പ് പഞ്ചായത്തിലെ രണ്ടാം വാർഡിൽ കാവ്മേലു വീട്ടിൽതൊടിയിലാണ് ആയിരക്കണക്കിന് വവ്വാലുകൾ വസിക്കുന്നത്.
ഇതിനു സമീപത്തെ വീട്ടുകാർക്കാണ് വവ്വാലുകളുടെ ശല്യം നേരിടേണ്ടി വരുന്നത്. വീട്ടുപരിസരത്തെ കിണറുകളിലും ജലസ്രോതസുകളിലും ഇവ വിസർജിക്കുന്നത് ആശങ്ക ഉളവാക്കുന്നു. ഇതിനെതിരേ പരിഹാരം ആവശ്യപ്പെട്ടാണ് അൻവർ പെരിഞ്ചേരി, എം.പി.ഹൈദർസ്, നാണി പെരിഞ്ചേരി എന്നിവരുടെ നേതൃത്വത്തിൽ പരാതി നൽകിയത്.