ലഹരിക്കെതിരേ നാടകവുമായി വിദ്യാരംഗം പ്രവർത്തകർ
1575992
Tuesday, July 15, 2025 8:06 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരേ നാടക ശില്പശാല സംഘടിപ്പിച്ചു. ലഹരി മരുന്നുകൾ ജീവിതത്തിൽ നിന്ന് തുടച്ചുനീക്കുക എന്ന ലക്ഷ്യവുമായി ജീവിതമാണ് ലഹരി എന്ന ആശയം കുട്ടികളിലെത്തിക്കാനാണ് ഇത്തരമൊരു ശില്പശാല സംഘടിപ്പിച്ചതെന്ന് കണ്‍വീനർ ബിന്ദു പരിയാപുരത്ത് അറിയിച്ചു.
എഴുത്തുകാരനും നാടക പ്രവർത്തകനുമായ വി.വി. രാമകൃഷ്ണൻ രചിച്ച നാടകത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് അധ്യാപിക ഇന്ദു ശ്രീനാഥാണ്. എസ്എംയുപി സ്കൂളിൽ നടന്ന ചടങ്ങ് ഹെഡ്മിസ്ട്രസ് എം. സിന്ധു ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബഷീർ, ഇ.കെ. ഷാജാറാം, ഇന്ദുശ്രീ, പി. രാജേഷ്, ടി.കെ. ഹസ്ന എന്നിവർ പ്രസംഗിച്ചു.
ഉപജില്ലയിലെ യുപി, ഹൈസ്കൂൾ ക്ലാസുകളിൽ നിന്ന് അഭിനയത്തിൽ കഴിവു തെളിയിച്ച 30 ലധികം കുട്ടികൾ അണിനിരക്കുന്ന നാടകം വിദ്യാലയങ്ങളിലും മറ്റു വേദികളിലുമായി അവതരിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.