"സഹകരണ ആശുപത്രി ജീവനക്കാരുടെ ശന്പള പരിഷ്കരണം നടപ്പാക്കണം’
1575983
Tuesday, July 15, 2025 8:06 AM IST
പെരിന്തൽമണ്ണ: 2022 ജനുവരി 31ന് കാലാവധി അവസാനിച്ച സഹകരണ ആശുപത്രി ജീവനക്കാരുടെ ശന്പള പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് കേരള കോ ഓപറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) ഇഎംഎസ് ഹോസ്പിറ്റൽ ഏരിയ സമ്മേളനം ഗസർക്കാരിനോടാവശ്യപ്പെട്ടു.
ഇഎംഎസ് അക്കാഡമിക് കാന്പസിൽ ചേർന്ന സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. പി. സുബോധ് അധ്യക്ഷത വഹിച്ചു.
യൂണിയൻ സംസ്ഥാന സെക്രട്ടറി പി. ഷിബു സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ഐ. ശ്രീധരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.വി. പ്രസാദ്, പ്രസിഡന്റ് പി. പദ്മജ, ജില്ലാ ട്രഷറർ പ്രസാദൻ കാവുങ്ങൽ, സിഐടിയു പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി എം.എം. മുസ്തഫ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി. ദീപ (പ്രസിഡന്റ്), പി. ജയപ്രകാശൻ (സെക്രട്ടറി), പി. സുബോധ് (ട്രഷറർ).