പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവം; കൂരാച്ചുണ്ടിൽ സ്വാഗതസംഘം രൂപീകരിച്ചു
1225358
Wednesday, September 28, 2022 12:00 AM IST
കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ മുന്നോടിയായി കൂരാച്ചുണ്ട് സെന്റ് തോമസ് പാരീഷ് ഹാളിൽ സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. നവംബർ ഏഴ്, എട്ട്, ഒന്പത്, പത്ത് തീയതികളിലായി കൂരാച്ചുണ്ടിലാണ് ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്.
ഒൻപത് പഞ്ചായത്തുകളിലെ 84 സ്കൂളുകളിൽ നിന്നായി പതിനായിരത്തോളം വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കും. പത്ത് വേദികളിലായി 322 ഇനങ്ങൾ അരങ്ങേറും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര എഇഒ ലത്തീഫ് കരിയത്തൊടി, ബ്ലോക്ക് മെമ്പർമാരായ വി.കെ.ഹസീന, കെ.പി.ലീബ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ.അമ്മദ്, സിമിലി ബിജു, സ്കൂൾ മാനേജർ ഫാ.വിൻസെന്റ് കണ്ടത്തിൽ, പ്രിൻസിപ്പൽ ലൗലി സെബാസ്റ്റ്യൻ, പ്രധാനാധ്യാപകൻ ജേക്കബ് കോച്ചേരി, ജോൺസൺ താന്നിക്കൽ, കെ.ജി.അരുൺ, വി.എസ്.ഹമീദ്, ജോബി വാളിയാംപ്ലാക്കൽ, സണ്ണി പാരഡൈസ്, എ.കെ.സലീം, ജോസ് വട്ടുകുളം, വർഗീസ് പാലക്കാട്ട്, ജോബി കാഞ്ഞിരത്തുംകുഴി, ഇ.ടി.നാരായണൻ, ജോസ് ചെറുകാവിൽ, സി.എ.തോമസുകുട്ടി, കെ.പി.രാജൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ചെയർമാനായും സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ കൺവീനറായും വിവിധ കമ്മിറ്റികൾക്ക് രൂപം നൽകി.