പൂർവ വിദ്യാർഥി സംഗമം നടത്തി
1227434
Tuesday, October 4, 2022 12:45 AM IST
ചക്കിട്ടപാറ: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിലെ എസ്എസ്എൽസി 1985 ബാച്ചിലെ വിദ്യാർഥികളുടെ "ഒരുവട്ടം കൂടി' പൂർവ വിദ്യാർഥി സംഗമം ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ നടന്നു. സ്കൂൾ മാനേജർ ഫാ. ജോൺസൺ പാഴുക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അധ്യാപകരെയും കാർഷിക മൂല്യവർധിത ഉൽപന്നങ്ങളുടെ മികച്ച സംരംഭകയായ ഷൈലമ്മ ജോസിനെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. മൺമറഞ്ഞു പോയ അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ അനുസ്മരിച്ചുകൊണ്ട് ജോൺസൺ കാവിൽപുരയിടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജോൺസൺ പൂകമല അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക വി.കെ. ഷാന്റി, റിട്ട.അധ്യാപകരായ കെ.എസ്. സ്റ്റീഫൻ, കെ.വി. പൗലോസ്, ഏലിക്കുട്ടി വർഗീസ്, മേരി ജോസഫ് എന്നിവർ പ്രസംഗിച്ചു. ആൻസൺ കെ.മാത്യു, സി.ഡി. സജീവ്, സിസ്റ്റർ അനിജ എന്നിവർ പ്രസംഗിച്ചു.
ബെന്നി പെരുവേലിൽ, പ്രകാശ് കുന്നിപറമ്പിൽ, ഷാജൻ ഈറ്റത്തോട്ടത്തിൽ, ടി.വൈ. ജോസ്, എം.ജെ. സജിമോൻ തുടങ്ങിയവർ നേതൃത്വം നൽകി.