കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വേണം അടിയന്തര ചികിത്സ
1243286
Saturday, November 26, 2022 12:05 AM IST
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി ശോചനീയ അവസ്ഥ. ആശുപത്രി വാർഡിൽ നിന്നുള്ള ശുചിമുറി മാലിന്യങ്ങൾ കോമ്പൗണ്ടിൽ പരന്നൊഴുകുകയാണ്.
പഴയ കെട്ടിടം പൊളിക്കുമ്പോൾ പുതിയ കെട്ടിടത്തിന്റെ മാലിന്യ പൈപ്പ് പൊട്ടി മലിന്യം പരന്നൊഴുകുകയാണ്. രോഗികൾക്കും ജീവനക്കാർക്കും കൂട്ടിരിപ്പുകാർക്കും ഏറെ ദുസഹമാണിത്.അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ആശുപത്രിയിൽ സിടി സ്കാൻ പ്രവർത്തനരഹിതമാണ്.
ദിവസേന രണ്ടായിരത്തോളം രോഗികൾ എത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.