പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1243799
Sunday, November 27, 2022 11:32 PM IST
നാദാപുരം: നരിക്കാട്ടേരി കാരയിൽ കനാൽ പരിസരത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കാസർക്കോട് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ ശ്രീജിത്ത് (38) ആണ് മരിച്ചത്. നാട്ടുകാർ വിവരം പോലീസിൽ അറിയിക്കുകയും യുവാവിനെ നാദാപുരം ഗവ ആശുപത്രിയിലും, പിന്നീട് വടകര ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച്ച പുലർച്ചയോടെ മരണമടയുകയായിരുന്നു. യുവാവിന് ദേഹമാസകലം പരിക്കേറ്റിരുന്നതായും സംഭവത്തിൽ ദുരൂഹത ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു. വടകര ജില്ലാ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. പിതാവ്: കരുണാകരൻ, മാതാവ്: തമ്പായി. ഭാര്യ: സുബിന (ചോമ്പാല). മകൻ: കിഷൻ ജിത്ത്.