ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം
1245516
Sunday, December 4, 2022 12:36 AM IST
കൊയിലാണ്ടി: ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. ഇന്നലെ പുലർച്ചെ മൂന്നരയോടെകൂടിയാണ് ചേമഞ്ചേരി പൂക്കാട് ദേശീയപാതയ്ക്ക് സമീപം കനിവ് 108 ആംബുലൻസും ഹോണ്ട സിറ്റി കാറും കൂട്ടിയിടിച്ചത്.
വിവരം കിട്ടിയതിനെ തുടര്ന്ന് അഗ്നിരക്ഷാസേന കൊയിലാണ്ടിയിൽ നിന്നും സ്ഥലത്തെത്തുമ്പോൾ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കാറിലുണ്ടായിരുന്നവരെ കുറിച്ച് വിവരം കിട്ടിയിട്ടില്ല. പോലീസ് സ്ഥലത്തുണ്ടായിരുന്നു.