കർഷക ഐക്യവേദി കൺവൻഷൻ നടത്തി
1245894
Monday, December 5, 2022 12:42 AM IST
കോഴിക്കോട്: കർഷക ഐക്യവേദിയുടെ കുണ്ടുതോട് മേഖലാ കൺവൻഷൻ കുണ്ടുതോട് മദ്രസ ഹാളിൽ വച്ച് നടത്തി. കർഷക ഐക്യവേദിയുടെ വൈസ് ചെയർമാൻ ബേബി ഇയ്യാലിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പ്രിൻസ് ചക്കും കുളത്തിന് കർഷക ഐക്യവേദിയുടെ മെമ്പർഷിപ്പ് ജനറൽ കൺവീനർ കെ. ബാബുരാജ് നൽകി കൊണ്ട് മെമ്പർഷിപ്പ് പ്രവർത്തനത്തിന്റെ ഉദ്ഘാടനം നടത്തി. പത്മനാഭൻ മഠത്തിൽ അധ്യക്ഷത വഹിച്ചു. പി. ശിവാനന്ദൻ, ജി.പി. രാജീവൻ, കെ. ബാബുരാജ്, ടി.വി. വൽസൻ, അഗസ്റ്റിൻ വെട്ടുകല്ലേൽ, ബിനു വെള്ളാരം കല്ലേൽ തുടങ്ങിയവർ പ്രസംഗിച്ചു.