നാദാപുരത്ത് അഞ്ചാംപനി പ്രതിരോധം ടേബിൾ ടോക് സംഘടിപ്പിച്ചു
1262029
Wednesday, January 25, 2023 12:37 AM IST
നാദാപുരം : അഞ്ചാം പനി 25 ശതമാനം റിപ്പോർട്ട് ചെയ്ത ആറാം വാർഡ് തെരുവംപറമ്പിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിപൊതുജനങ്ങൾക്കായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു.
മൂന്നുതവണ വീടുകളിലെത്തി എം ആർ വാക്സിൻ എടുക്കാൻ വിസമ്മതിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണം നടത്തിയത്. വാക്സിന്റെ വിവിധ വശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും വീട്ടുകാരിലെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്അഞ്ചാം പനി പ്രതിരോധ വാക്സിൻ എടുക്കാത്ത 300 ലേറെ കുട്ടികളാണ് പഞ്ചായത്തിലുള്ളത് ,കോവിഡ് കാലത്ത് പോലെ സ്കൂൾ ,മദ്രസ്സ ,അങ്കണവാടി എന്നിവിടങ്ങളിൽ അഞ്ചാം പനി പ്രതിരോധ വാക്സിൻ എടുക്കാത്തവർക്ക് നിയമ പരമായ നിയന്ത്രണം വേണമെന്ന് ടേബിൾ ടോക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ 10 മുകൽ 1 മണി വരെ അഞ്ചാം പനി പ്രതിരോധ മരുന്ന് വിതരണത്തിന്റെ ഭാഗമായി സ്പെഷൽ ക്യാമ്പ്നാദാപുരം താലൂക്ക് ആശുപത്രിയിൽ നടത്തും.