മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു
Wednesday, January 25, 2023 9:58 PM IST
നാ​ദാ​പു​രം: വി​ല​ങ്ങാ​ട് ഉ​രു​ട്ടി​യി​ൽ മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ പു​ഴ​യി​ൽ മു​ങ്ങി മ​രി​ച്ചു. വാ​ളാം​തോ​ട് സ്വ​ദേ​ശി മൂ​ല​കാ​പ്പി​ൽ ക​ണ്ണ​ൻ (70) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച്ച രാ​ത്രി ഉ​രു​ട്ടി പാ​ല​ത്തി​ന് സ​മീ​പം മീ​ൻ പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ക​ണ്ണ​ൻ പു​ഴ​യി​ലെ ക​യ​ത്തി​ൽ അ​ക​പ്പെ​ട്ട​തോ​ടെ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ചെ​റു​മ​ക​ൻ ബ​ഹ​ളം വെ​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രെ​ത്തി പു​ഴ​യി​ൽ നി​ന്ന് പു​റ​ത്തെ​ത്തി​ച്ച് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വ​ള​യം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി. ഭാ​ര്യ: ക​ല്യാ​ണി. മ​ക്ക​ൾ: ഷൈ​ജു, ഷൈ​ല, ഷൈ​നി. മ​രു​മ​ക​ൻ: ബാ​ബു.