കോൺഗ്രസ് നേതാക്കളെ കോടതി വെറുതെ വിട്ടു
1262627
Saturday, January 28, 2023 12:47 AM IST
ചക്കിട്ടപാറ: കൃഷി ഓഫീസറെ ഉപരോധിച്ച കേസിലെ കോൺഗ്രസ് നേതാക്കളെ പേരാമ്പ്ര കോടതി വെറുതെ വിട്ടു. കൃഷിഭവൻ മുഖേന സർക്കാർ നിർദേശ പ്രകാരം നാളീകേര സംഭരണം നടത്തിയതിന്റെ തുക കർഷകർക്ക് ലഭിക്കാത്തതിനെ തുടർന്ന് 2016-ൽ ചക്കിട്ടപാറ കൃഷി ഓഫീസറെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും ഉപരോധിച്ചിരുന്നു. സംഭരിച്ച നാളികേരം വിൽപന നടത്തിയിട്ടും കർഷകർക്ക് തുക ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം നടത്തിയത്. സമരത്തെ തുടർന്ന് കർഷകർക്ക് തുക ലഭിക്കുകയും ചെയ്തു. കോൺഗ്രസ് നേതാക്കളായ ജിതേഷ് മുതുകാട്, രാജേഷ് തറവട്ടത്ത് നേതാക്കളായ ജോർജ് മുക്കള്ളിൽ, ഐപ്പ് വടക്കേതടം,ബാബു കൂനംതടം, തോമസ് ആനത്താനം, അശോകൻ മുതുകാട്, ജോസ് കാരിവേലി, ഗിരീഷ് കോമച്ചംകണ്ടി, പാപ്പച്ചൻ കൂനംതടം, സെമിലി സുനിൽ,ജസ്റ്റിൻ രാജ്, തങ്കച്ചൻ ഇടമന,മൂസ ചെറുവോട്ട്, സജി പുളിക്കൽ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.