സൗജന്യ നേത്രപരിശോധനയും തിമിര നിർണയ ക്യാമ്പും
1263532
Tuesday, January 31, 2023 12:06 AM IST
കോഴിക്കോട്: കണ്ണോത്ത് പബ്ളിക് ലൈബ്രറിയും ഈങ്ങാപ്പുഴ ഡിവൈൻ കണ്ണാശുപത്രിയും സംഘടിപ്പിച്ച നേത്ര പരിശോധനാ ക്യാമ്പ് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി ഭരണ സമിതി പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ താമരശേരി താലൂക്ക് ലൈബ്രറി സെക്രട്ടറി കെ.കെ. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. മുൻ പഞ്ചായത്ത് അംഗം മേഴ്സി കായിത്തറ, ബെന്നി ഉപ്പൻ മാക്കൽ എന്നിവർ പ്രസംഗിച്ചു. ഡിവൈൻ കണ്ണാശുപത്രി സീനിയർ റിഫ്രാക്ഷനിസ്റ്റ് ജോർജ്കുട്ടി, പിആർഒ അനിൽ പൗലോസ് എന്നിവർ ക്യാമ്പ് നയിച്ചു.മാസത്തിൽ എല്ലാ രണ്ടാമത്തേയും നാലാമത്തേയും ബുധനാഴ്ചകളിൽ കണ്ണോത്ത് ലൈബ്രറിയിൽ വച്ച് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ചു വരെ സൗജന്യ നേത്രപരിശോധനയും തിമിര നിർണയവും ഉണ്ടായിരിക്കുന്നതാണെന്ന് സെക്രട്ടറി ബെന്നി ജോസഫ് അറിയിച്ചു.