സ്കൂൾ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1264667
Saturday, February 4, 2023 12:05 AM IST
കൂരാച്ചുണ്ട്: കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിന്റെ അറുപതാം വാർഷിക ആഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ മാക്സിൻ ജെ. പെരിയപ്പുറം, ലിയ അഗസ്റ്റിൻ എന്നിവർക്ക് മാനേജ്മെന്റും പിടിഎയും നൽകുന്ന യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
താമരശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് പാലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു നിരപ്പേൽ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് എം.പി. ശ്രീനി, വാർഡ് അംഗങ്ങളായ സിമിലി ബിജു, അരുൺ ജോസ്, എംപിടിഎ ചെയർപേഴ്സൺ അനിത ജോൺസൻ, പ്രധാനാധ്യാപകൻ സജി ജോസഫ്, എൽപിഎസ് പ്രധാന അധ്യാപകൻ സജി അഗസ്റ്റിൻ, അധ്യാപകരായ സി. സാലിയമ്മ ജോൺ, ഷിബി ജോസ്, ഷൈജ ജോസഫ്, സ്കൂൾ ലീഡർ ആഞ്ചലോ തോമസ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.