ചെസ് മത്സരം സംഘടിപ്പിക്കുന്നു
1264972
Saturday, February 4, 2023 11:47 PM IST
കോഴിക്കോട്: സെന്റ് ജോസഫ് കോളജ് ദേവഗിരി ഇക്കണോമിക്സ് വിഭാഗം അണ്ടർ പത്ത്, 13, 15 എന്നീ വിഭാഗത്തിലുള്ള സ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാനതല ചെസ് മത്സരം 11 ന് കോളജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു.
മൂന്ന് വിഭാഗത്തിലും ആദ്യ അഞ്ചു സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും പത്താം സ്ഥാനം വരെയുള്ളവർക്ക് ട്രോഫിയും സമ്മാനമായി നൽകുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ 8848147339 എന്ന നമ്പറിലേക്ക് 200രൂപ രജിസ്ട്രേഷൻ ഫീസ് ഗൂഗിൾ പേ ചെയ്തതിനുശേഷം പേര്, വയസ് തെളിയിക്കുന്ന രേഖ, സ്കൂളിന്റ പേര്, പണം അടച്ച കോപ്പി എന്നിവ 8943841449 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.
രജിസ്ട്രേഷൻ ചെയ്യേണ്ട അവസാന തീയതി ഫെബ്രുവരി ഒന്പത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943841449.