64 കുപ്പി മാഹി മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ
1265211
Sunday, February 5, 2023 11:22 PM IST
വടകര : മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന മാഹി മദ്യ ശേഖരവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ.
അയനിക്കാട് സ്വദേശി ആവിത്താരമ്മൽ എ.ടി.സഞ്ജു ( 29 ) , മൂടാടി ചിങ്ങപുരം സ്വദേശി പതിനൊന്നാം കണ്ടം കുനിയിൽ പി.കെ ഷനീഷ് (30) എന്നിവരെയാണ് വടകര എക്സൈസ് റെയ്ഞ്ച് പ്രിവന്റീവ് ഓഫീസർ ടി.ജെ. രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് മാഹിയിൽ മാത്രം വിൽപ്പനാധികാരമുള്ള 500 എംഎലിന്റെ 64 കുപ്പി മദ്യവും പിടികൂടി. മദ്യം കടത്താനുപയോഗിച്ച കെ എൽ 56 യു 2877 നമ്പർ പൾസർ ബൈക്കും അധികൃതർ പിടികൂടി. ജോ. എക്സൈസ് കമ്മീഷണർ സ്ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർ രാഗേഷ് ബാബു നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ-കോഴിക്കോട് ദേശീയ പാതയിൽ സ്ഥിതി ചെയ്യുന്ന ചോറോട് റെയിൽവേ മേൽപ്പാലത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.