തിരുവനന്തപുരത്തെ രാപ്പകൽ സമരത്തിനായി സമരഭടൻമാരെ യാത്രയാക്കി
1265497
Monday, February 6, 2023 11:22 PM IST
കൂരാച്ചുണ്ട്: അങ്കണവാടി ജീവനക്കാർക്ക് അടിസ്ഥാന ശമ്പളം 23,000 രൂപയാക്കണം, ജീവനക്കാരോടുള്ള സർക്കാരിന്റെ അവഗണന അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇന്നു മുതൽ 9 വരെ സെക്രട്ടറിയറ്റ് പടിക്കൽ ആരംഭിക്കുന്ന അങ്കണവാടി വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി ആന്റ് ക്രഷ് വർക്കേഴ്സ് യൂണിയന്റെ രാപകൽ സമരത്തിൽ പങ്കെടുക്കാൻ കൂരാച്ചുണ്ടിൽ നിന്നുള്ള സമരഭടൻമാർക്ക് യാത്രയയപ്പ് നൽകി. ഐഎൻടിയുസി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പതാക കൈമാറി. ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു.സണ്ണി പാരഡൈസ് പ്രസംഗിച്ചു. ബീന മാത്യു, ഷക്കീന കുഞ്ഞുമോൻ, നിർമല രാധാകൃഷ്ണൻ,പി.എസ്. ഷാജി എന്നിവർ പങ്കെടുത്തു.