പ​യ്യോ​ളി ഭ​ജ​ന​മ​ഠം സ്‌​കൂ​ളി​നു സ​മീ​പം വാ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍
Monday, February 6, 2023 11:22 PM IST
പ​യ്യോ​ളി: പ​യ്യോ​ളി 22 ഡി​വി​ഷ​ന്‍ ശ്രീ​നാ​രാ​യ​ണ ഭ​ജ​ന​മ​ഠം സ്‌​കൂ​ളി​ന്‍റെ മ​തി​ലി​നോ​ട് ചേ​ര്‍​ന്ന് വ​ടി വാ​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. സ്‌​കൂ​ളി​ന്‍റെ തെ​ക്കു​ഭാ​ഗ​ത്തു​ള്ള ചു​റ്റു​മ​തി​നോ​ട് ചേ​ര്‍​ന്ന പൊ​തു ഇ​ട​വ​ഴി വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ​ഴ​ക്കം ചെ​ന്ന് തു​രു​മ്പി​ച്ച നി​ല​യി​ലു​ള്ള വാ​ള്‍ ക​ണ്ടെ​ത്തി​യ​ത്. 72 സെ​ന്‍റി​മീ​റ്റ​ര്‍ നീ​ള​മു​ള്ള വാ​ളി​ന് നാ​ല് സെ​ന്‍റി​മീ​റ്റ​ര്‍ വീ​തി​യു​ണ്ട്. വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​യ്യോ​ളി എ​സ്‌​ഐ കെ.​ടി രാ​ജേ​ഷ്, എ​എ​സ്‌​ഐ എം.​എ കി​ഷോ​ര്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി വാ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.