ട്രാൻസ്ഫോമറും മരവും ഉടൻ മാറ്റണമെന്ന്
1278173
Friday, March 17, 2023 12:12 AM IST
കൂടരഞ്ഞി: മലയോര ഹൈവേയുടെ ഭാഗമായി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ - കൂടരഞ്ഞി ടൗൺ റോഡ് നവീകരണത്തിന് പോസ്റ്റോഫീസ് ജംഗ്ഷനിൽ നിൽക്കുന്ന ട്രാൻസ്ഫോമറും മരവും തടസമാകുന്നതായി എൽവൈജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പ്രധാന റോഡായ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കൂടരഞ്ഞി ടൗൺ റോഡ് പൂർണമായി അടച്ചിട്ട് റോഡ് പണി പുരോഗമിക്കുമ്പോൾ ട്രാൻസ്ഫോമറും മരവും തടസമാവുകയാണ്.
സ്ഥലത്തെ വലിയ കലുങ്ക് പണി കോൺക്രീറ്റ് കഴിഞ്ഞിരിക്കുകയാണ്.
ഇനി പണികൾ മുന്നോട്ടു പോകണമെങ്കിൽ അടിയന്തരമായി ട്രാൻസ്ഫോമറും മരവും നീക്കം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്കൂൾ കുട്ടികളും കാൽനടയാത്രക്കാരും വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ചാണ് ഈ വഴി കടന്നു പോകുന്നത്. ആയതിനാൽ എത്രയും പെട്ടെന്ന് ഇവ രണ്ടും നീക്കം ചെയ്യാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എൽവൈജെഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിൻസ് ഇടമനശേരിൽ, സംസ്ഥാന സെക്രട്ടറി വിൽസൺ പുല്ലുവേലിൽ, സുബിൻ പൂക്കളം, സത്യൻ പനക്കച്ചാൽ, ജിനേഷ് തെക്കനാട്ട്, അഖിൽ കരിങ്കണ്ണിയിൽ, അഭിജിത്ത് ജോർജ് മങ്കരയിൽ, സന്തോഷ് കിഴക്കേക്കര, ജോഷി ചന്ദനവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.