നാദാപുരം: യാത്രക്കാരനെ ബസ് ജീവനക്കാർ മർദിച്ചതായി പരാതി. ഇന്നലെ രാത്രി ഏഴരയോടെ തലശേരിയിൽ നിന്നും നാദാപുരത്തേക്ക് വരുന്നതിനിടെ ബസിലെ യാത്രക്കാരനായ കക്കം വെള്ളി സ്വദേശി കരിച്ചേരി പുരുഷു (61)വിനാണ് മർദനമേറ്റത്.
ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രയ്ക്കിടെ കണ്ടക്ടറും മറ്റു രണ്ടു മൂന്നു പേരും ചേർന്ന് മർദിച്ചെന്നാണ് ഇയാൾ പറയുന്നത്. മൂക്കിന് പരിക്കേറ്റ് രക്തം വാർന്ന നിലയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നാദാപുരം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.