പട്ടികജാതി വിദ്യാർഥികൾക്ക് ഫർണിച്ചർ വിതരണം ചെയ്തു
1278969
Sunday, March 19, 2023 1:02 AM IST
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2022- 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 പട്ടിക ജാതി വിദ്യാർഥികൾക്ക് ഫർണീച്ചർ വിതരണം നടത്തി. ഇഎംഎസ് ടൗൺ ഹാളിൽ വച്ച് നഗരസഭ ചെയർ പേഴ്സൺ സുധ പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. വികസന കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര, നഗരസഭ കൗൺസിലർ കേളോത്ത് വത്സരാജ് എന്നിവർ പ്രസംഗിച്ചു.
പട്ടികജാതി വികസന ഓഫീസർ പി.പി അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. പ്രമോട്ടർമാരും ഗുണഭോക്താക്കളും ജനപ്രതിനിധികളും പങ്കെടുത്തു.